ചരിത്ര വിസ്മയമായി മൃദംഗമേള

53
Advertisement

ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌ക്കൂളിന്റെ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് എല്‍കെജി മുതല്‍ 7-ാം ക്ലാസ്സ് വരെയുളള നാല്‍പതോളം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന മൃദംഗ മേളയാണ് സംഗീത ലോക ചരിത്രത്തില്‍ ഇടം നേടിയത്. കേവലം അഞ്ച് മണിക്കൂര്‍ നേരത്തെ മൃദംഗ പഠനം കൊണ്ടാണ് അരമണിക്കൂറോളം നീണ്ടു നിന്ന ഈ വാദ്യോപകരണ സംഗീത പരിപാടി അവതരിപ്പിക്കാന്‍ സാധിച്ചത്. പരിപാടി ആസ്വാദിച്ച രക്ഷിതാക്കളടക്കമുള്ള ശ്രോതാക്കള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഏറെ അത്ഭുതവും ആനന്ദവും ഉളവാക്കി. ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയിലെ പ്രധാന അധ്യാപകനായ വിക്രമന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് ഈ കുരുന്നു കലാകാരന്‍മാര്‍ ഈ നേട്ടം കൈവരിച്ചത്. ഏറെ നാളത്തെ പഠനവും സാധകവും വേണം ഒരു വാദ്യോപകരണ പരിപാടി അവതരിപ്പിക്കാന്‍ എന്നിരിക്കേ ദേവവാദ്യം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ ക്ലാസിക്കല്‍ വാദ്യോപകരണമായ മൃദംഗം ഇത്രയും ചെറിയ സമയം കൊണ്ട് അഭ്യസിച്ച് പൊതു വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുക എന്നത് ക്ലാസിക്കല്‍ പരിപാടികളില്‍ സമാനതകള്‍ ഇല്ലാത്തതാണ്.

Advertisement