സിഐടിയു ഭരണഘടന തൊഴിലാളി സദസ്സ് ഉദ്ഘാടനം ചെയ്തു

55
Advertisement

ഇരിങ്ങാലക്കുട : സംയുക്ത ട്രേഡ് യൂണിയന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള ഭരണഘടന തൊഴിലാളി സദസ്സ് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ലതാ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍, എച്ച്.എം.എസ്.സംസ്ഥാനകമ്മിറ്റി അംഗം കെ.കെ.ബാബു, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, തിലകന്‍ തുമാട്ട്, ശശീധരന്‍, മാള സി.ഐ.ടി.യു.ഏരിയ സെക്രട്ടറി സി.ആര്‍.പുരുഷോത്തമന്‍, ഒല്ലൂര്‍ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.എന്‍.ദിവാകരന്‍, എ.ഐ.ടി.യു.സി.മണ്ഡലം സെക്രട്ടറി കെ.നന്ദനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം സ്വാഗതവും സി.ഐ.ടി.യു. ഏരിയസെക്രട്ടറി കെ.എ.ഗോപി നന്ദിയും പറഞ്ഞു.

Advertisement