ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ബിവിഎം ഹൈസ്‌കൂളിന് 75-ാം പിറന്നാള്‍. സര്‍ക്കാര്‍ അനുമതിയോടെ 1945 ല്‍ സ്ഥാപിതമായ വിദ്യാലയത്തിന് ബിഷപ്പ് വാഴപ്പിളളി മൊമ്മോറിയല്‍ ലോവര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നായിരുന്നു പേര് . സ്ഥാപകമാനേജര്‍ പി.എ.ജോണ്‍, പ്രഥമ പ്രാധാനധ്യാപകന്‍ യു.എം പൗലോസ് എന്നിവരാണ് കാത്തലിക് എഡ്യുക്കേഷന്‍ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ശില്പികള്‍. 1957 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടതോടെ ആളൂര്‍. കൊടകര, മുരിയാട് പഞ്ചയാത്തുകളിലുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിന് സൗകര്യമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലിയാഘോഷവും അധ്യാപക-രക്ഷാകര്‍തൃദിന ആഘോഷവും വെളളിയാഴ്ച വൈകുന്നേരം 5 ന് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കെ.യു.അരുണന്‍ എം.എല്‍എ മുഖ്യാതിഥിയായിരിക്കും. മാനേജര്‍ വിന്‍സെന്റ് തണ്ടിയേക്കല്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ എം.പി.ടി.വി.ഇന്നസെന്റ് ലോഗോപ്രാകാശനം നടത്തും. കല്ലേറ്റുംകര പളളി വികാരി ഫാ.ജോസ് പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
Latest posts
© Irinjalakuda.com | All rights reserved