ജില്ലാതല ക്വിസ് മത്സരം ജനുവരി 11 ന്

83
Advertisement

ഇരിങ്ങാലക്കുട : മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോന്‍ ഫൗണ്ടേഷനും സംയുക്തമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാമത് ജില്ലാതല ക്വിസ് മത്സരം ജനുവരി 11 -ന് നടക്കും. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് മത്സരം. രാവിലെ 10 -ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 -ന് മുമ്പായി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവുമായി എത്തിച്ചേരണം. കെ.ജി. പ്രാണ്‍സിങ് ക്വിസ് മാസ്റ്ററാവും. ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000 രൂപയും രണ്ടാംസമ്മാനം 3000, മൂന്നാംസമ്മാനം 1000 രൂപയും തുടര്‍ന്ന് വരുന്ന പന്ത്രണ്ട് സ്ഥാനക്കാര്‍ക്ക് 500 രൂപ വീതം പ്രോത്സാഹനസമ്മാനവും ഉണ്ടാകും. കാഷ് അവാര്‍ഡ് കൂടാതെ സമ്മാനാര്‍ഹര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്ന് മങ്ങാട്ട് പുരുഷോത്തമമേനോന്‍ ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി സി.ചന്ദ്രിക അറിയിച്ചു. താത്പര്യമുള്ളവര്‍ 8921691491 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.