ലോകപ്രശ്‌സത തന്‍സാനിയന്‍ ഏത്യോപ്യന്‍ കലാകാരന്‍മാരുമായി ജംബോ സര്‍ക്കസ് ഇരിങ്ങാലക്കുടയില്‍

250

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യക്ഷേത്ര മൈതാനം, ഇരിങ്ങാലക്കുട മെയവഴക്കത്തിന്റേയും വിസ്മയത്തിന്റേയും നേര്‍കാഴ്ചകളാണ് സര്‍ക്കസ്. ഇന്ത്യന്‍ സര്‍ക്കസ് വ്യവസായത്തില്‍ പല നൂതന ഇനങ്ങളും ആദ്യമായി അവതരിപ്പിച്ചത് ജംബോ സര്‍ക്കസ് ആയിരുന്നു. അഭ്യാസ പ്രകടനങ്ങളുടെ പുതുമ കൊണ്ടും അവതരണ രീതിയുടെ മികവുകൊണ്ടും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സര്‍ക്കസ് എന്ന ബഹുമതി ജംബോ സര്‍ക്കസ് നിലനിര്‍ത്തുന്നു. ഇന്ത്യന്‍ സര്‍ക്കസിലെ ഇതിഹാസം എന്നും വിശ്വസിപ്പിക്കപ്പെടുന്ന എം.വി . ശങ്കരനാണ് ജംബോ സര്‍ക്കസിനു തുടക്കമിട്ടത്. 1977 ന് ഘാനപൂര്‍ ബീഹാറിലായിരുന്നു പ്രഥമ പ്രദര്‍ശനം. എം.വി.ശങ്കരന്റെ മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരുടെ മികച്ച നേതൃത്വത്തില്‍ ജംബോ സര്‍ക്കസ് ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുന്നു. ആഫ്രിക്കന്‍ കലാകാരന്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങളിലെ പ്രധാന ആകര്‍ഷണം ആഫ്രിക്കന്‍ യോഗ ഇനം:മവാനിയ, ഹാമിസ് മവാനിയ എന്ന 23 വയസായ ദാര്‍ ഇല്‍ സലാം, താന്‍സാനിയ സ്വദേശി ചെയ്യുന്ന അഭ്യാസ പ്രകടനം നിറഞ്ഞ കൈയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. നേപ്പാള്‍ സ്വദേശികളായ വിക്രമും താനിയയും ചെയ്യുന്ന ഡബിള്‍ സാരി ആക്രോബാറ്റ് മറ്റൊരു സാഹസിക ഇനമാണ്. 35 അടി ഉയരത്തില്‍ ചെയ്യുന്ന ഈ പ്രകടനം മെയ്യ് വഴക്കത്തിന്റെ ഒരു മികച്ച പ്രദര്‍ശനമാണ്. ഡബിള്‍ ബോണ്‍ലെസ്സ് ആക്ട് മറ്റൊരു ആകര്‍ഷണീയ ഇനമാണ്. ശരീരത്തിനെ ഒരു റബ്ബര്‍ തുണ്ടുപോലെ വളച്ചൊടിക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകടനമാണ്. ഗ്ലോബിനുള്ളില്‍ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനം, സാരി അക്രോബാറ്റ്, സ്പ്രിങ്ങ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, ഫയര്‍ ഡാന്‍സ്, സ്‌കേറ്റിങ്, ഫ്‌ളയിങ് ട്രപ്പീസില്‍ മുതലയാവ ജംമ്പോയുടെ മറ്റ് പ്രത്യേകതകളാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രിയങ്കരമായ മൃഗങ്ങളുടെ കായിക പ്രകടനങ്ങള്‍ ജംബോ സര്‍ക്കസിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. റഷ്യന്‍ ട്രെയിന്‍ഡ് ഹോര്‍സ് റൈഡിങ് മൃഗങ്ങളുടെ പ്രകടനത്തിലെ ഒരു പ്രധാനഇനമാണ്. ഡോഗ് ആക്ട്, ക്യാമല്‍ ആക്ട്, മക്കാവോ, കക്കാട്ടൂസ് ആക്ട് എന്നിവ ഇതിലെ പ്രധാന ഇനമാണ്. മനോഹരവും വര്‍ണശബളവുമായ തൂവലുകലുമുള്ള അമേരിക്കന്‍ തത്തയാണ് മക്കാവോ. മദ്ധ്യ അമേരിക്ക തെക്കേ അമേരിക്ക, മെക്‌സിക്കോ -ഇവിടങ്ങളിലെ മഴക്കാടുകളില്‍ ഈ സുന്ദരിതത്തയെ കാണപ്പെടുന്നു. നീല,ചുവപ്പ്, സ്വര്‍ണവര്‍ണ്ണങ്ങളിലുള്ള മക്കാവോ തത്തകള്‍ ജംബോ സര്‍ക്കസിന്റെ പ്രത്യകതകളാണ്. ആസ്ട്രേലിയ, ന്യൂഗ്വിനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അഴകാര്‍ന്ന, കുശാഗ്ര ബുദ്ധിയുള്ള ഒരിനം തത്തയാണ് കക്കാട്ടൂസ്. മക്കാവോയും കൊക്കാട്ടൂസും ചേര്‍ന്ന സീസോ ബാലന്‍സ്, ഒരു ഏണിക്കുമുകളില്‍ പതാക പാറിക്കല്‍ ഒരു ദണ്ഡിനു മുകളിലൂടെയോ, ചരടിനുമുകളിലൂടെയോ നടത്തുന്ന സൈക്കിള്‍ ബാലന്‍സ്, കൊക്കുകൊണ്ടുള്ള രഥം വലിക്കല്‍ – തുടങ്ങിയ അഭ്യാസപ്രകടനങ്ങള്‍ അത്യന്തം ആകാംഷ ഭരിതവും ആകര്‍ഷണീയവുമാണ്.രണ്ടര മണിക്കൂര്‍ ദൈര്‍ഗ്യമുള്ള ഈ പരിപാടിയില്‍ 28 മുതല്‍ 30 ഇനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 1.ഫ്‌ളയിങ് ട്രപ്പീസ്, 2. പരേഡ് , 3.റിങ് ബോണ്‍ലെസ്സ്, 4.ഡബിള്‍ ബോണ്‍ലെസ്സ് ,5.ആഫ്രിക്കന്‍ കൊണ്ടോര്‍ഷന്‍ , 6.ഡോഗ് ആക്റ്റ് 7.സ്പ്രിങ് ബോര്‍ഡ്, 8.ലാസ്സോ, 9.സ്‌കേറ്റിങ് ,10. ഹുല്ലാ ഹൂപ്പ്, 11.നവാര്‍ പട്ടി 12 ഡബിള്‍ ജംഗ്ലിങ്, 13. ക്യാന്‍ഡില്‍ ബാലന്‍സ്, 14.ഷൂട്ടിംഗ,് 15.വെയ്റ്റ് ലിഫ്റ്റിങ്, 16.മക്കാവോ കാക്കാട്ടൂസ് ആക്ട്, 17.ഡെന്റല്‍ ആക്ട, 18. ഗ്ലോബ് മോട്ടോര്‍ സൈക്കിള്‍ ആക്ട്,19 . സ്പ്രിങ് നെറ്റ് 20.റഷ്യന്‍ റോപ്പ്, 21.സൈക്കിള്‍, 22.ഡബിള്‍ സാരി, 23.അറേബ്യന്‍ ഫയര്‍ ഡാന്‍സ്, 24 . ബാസ്‌കറ്റ് ബോള്‍, 25. ക്യാമല്‍ ആക്ട്, 26.ത്രി സോഡ് ആക്ട്,്27.റഷ്യന്‍ ഹോര്‍സ് റൈഡിങ്.

Advertisement