ഇത് രണ്ടാം സ്വാതന്ത്ര്യ സമരം: ദീപ്തിമേരി വര്‍ഗ്ഗീസ്.

125

കരൂപ്പടന്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉടനീളം നടക്കുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് എ.ഐ.സി.സി.അംഗം ദീപ്തിമേരി വര്‍ഗ്ഗീസ് പറഞ്ഞു.
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി കരൂപ്പടന്ന പള്ളിനട സെന്ററില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഇന്ത്യയിലെ മുസ്ലീംകളോട് കടുത്ത വിവേചനമാണ് ഇന്ന് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. നാളെ മറ്റു മതങ്ങളുടെ നേരെയും വിരല്‍ ചൂണ്ടുമെന്ന് ദീപ്തി മേരി പറഞ്ഞു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.ആര്‍.രാമദാസ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ഷാഹുല്‍ പണിക്കവീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.ഡല്‍ഹി ജാമിയ മില്ലിയയിലെ സമരപോരാളി അബ്ദുല്‍ ഹമീദ്, അയ്യൂബ് കരൂപ്പടന്ന, ഇ.വി.സജീവ്, കെ.എ.മുഹമ്മദ്, എ.ചന്ദ്രന്‍, വി.രാമദാസ്, ജോയ് കോലങ്കണ്ണി, നസീമ നാസര്‍, കെ.എസ്.അബ്ദുള്ളക്കുട്ടി, ആമിനാബി, സുലേഖ അബ്ദുള്ളക്കുട്ടി, സതീശന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement