അവയവദാനം മഹത്വമേറിയ പുണ്യം : മാര്‍ പോളി കണ്ണൂക്കാടന്‍

94

ഇരിങ്ങാലക്കുട : അവയവദാനം മഹത്വമേറിയ പുണ്യമാണെന്ന് ഇരിങ്ങാലക്കുട രൂപത
മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വെസ്റ്റ് ലയണ്‍സ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാവ് മൈതാനത്ത് സംഘടിപ്പിച്ച ആദരണ
സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.അപകടത്തില്‍
മരിച്ച ആദിതിന്റെ ആറ് അവയവങ്ങളില്‍ ദാനം ചെയ്യാന്‍ തയ്യാറായ ആദിതിന്റെ
മതാപിതാക്കള്‍ ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണ് ചെയ്തതെന്നും ബിഷപ്പ്
പറഞ്ഞു.ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ് ഫസ്റ്റ് വൈസ്
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ അധ്യക്ഷത
വഹിച്ചു.2015 ആഗസ്റ്റ് 15ന് കൊമ്പടിഞ്ഞാമാക്കലില്‍ നടന്ന
അപകടത്തേതുടര്‍ന്ന് മൂന്ന് ദിനങ്ങള്‍ക്കപ്പുറം ആഗസ്റ്റ് 18 ന് മരിച്ച
ആദിത് പോള്‍സന്റെ ദാനം നല്‍കിയ ആറ് അവയവങ്ങളില്‍ ഹൃദയം ദാനമായി ലഭിച്ച്
ആദിതിന്റെ ഹൃദയവുമായി ജീവിക്കുന്ന കസാക്കിസ്ഥാന്‍ സ്വദേശിനി
ദില്‍നാസിനെയും ആദിതിന്റെ മാതാപിതാക്കളേയും ആദരിച്ചു.വ്യവസായ പ്രമുഖന്‍
വര്‍ഗ്ഗീസ് പാലമറ്റം,ആയിരത്തിലധികം സൗജന്യ ചികിത്സാ ക്യാമ്പുകള്‍
സംഘടിപ്പിച്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ ജോണ്‍സന്‍ കോലങ്കണ്ണി,ജോഷി
കലാഭവന്‍,രാജേഷ് തംബുരു എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.മണ്‍മറഞ്ഞുപോയ
ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍,എം.സി
പോള്‍,പി.ടി ജോണ്‍സന്‍ പുന്നേലിപറമ്പില്‍ എന്നിവരെ അനുസ്മരിച്ചു.ജോസ് ജെ.
ചിറ്റിലപ്പിള്ളി അവയവദാന സന്ദേശം നല്‍കുകയും,ഡയാലിസിസ് സഹായനിധി വിതരണംനടത്തുകയും ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍
ചക്കാലക്കല്‍,ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ അഡ്വ.കെ.ജി
അജയ്കുമാര്‍,സോണ്‍ ചെയര്‍മാന്‍ കെ.കെ സജിതന്‍,ജനറല്‍ കണ്‍വീനര്‍ ബാബു
കൂവ്വക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ജോണ്‍സന്‍ കോലങ്കണ്ണി മറുപടി
പ്രസംഗം നടത്തി.ആദരണ സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും ആധുനിക തരത്തിലുളള ശബ്ദസജജീകരണങ്ങളോട് കൂടി സംഘടിപ്പിച്ച രണ്ട് ഗാനമേള ടീമുകളുടെ
ഗാനമേളമത്സരം വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍
ഉദ്ഘാടനം ചെയ്തു.

Advertisement