Home NEWS ചിന്തിക്കാനും ചോദ്യം ചോദിക്കാനും ശീലിക്കുക: വിദ്യാര്‍ത്ഥികളോട് ആനന്ദ്

ചിന്തിക്കാനും ചോദ്യം ചോദിക്കാനും ശീലിക്കുക: വിദ്യാര്‍ത്ഥികളോട് ആനന്ദ്

ഇരിങ്ങാലക്കുട ; വിദ്യാര്‍ത്ഥികളോട് ചോദ്യം ചോദിക്കാനും ചിന്തിക്കാനും ശീലിക്കണമെന്നും, അധ്യാപകരോട് അവരെ അതിനുവേണ്ടി ശീലിപ്പിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരനും, എഴുത്തച്ഛന്‍ അവാര്‍ഡ് ജേതാവുമായ ആനന്ദ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആനന്ദിനെ സന്ദര്‍ശിച്ച് അഭിമുഖം നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ കുറിച്ചും, സാഹിത്യജീവിതത്തെക്കുറിച്ചും, സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചും ഒരു മണിക്കൂറോളം കുട്ടികളുമായി സംവാദിച്ചു. എസ്എന്‍ഇഎസ് ചെയര്‍മാന്‍ കെ.ആര്‍നാരായണന്‍, ഉപഹാരം നല്‍കുകയും, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ശാന്തിനികേതന്‍ പൈതൃകം മലയാളം സാഹിത്യക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍ ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, ബീന മുരളി, കെ.വി.റെനിമോള്‍, വി.എസ്.നിഷ, ഷൈനിപ്രദീപ്, ശബ്‌നസത്യന്‍, ഷിഹാബ് എന്നീ അധ്യാപകരും, വേദിക സജീവന്‍, ആശ്രയ് കൃഷ്ണ, നമ്യ മനീഷ്, ശ്വേതപ്രകാശ്, ഷെറിന്‍ ആതിര അനില്‍, അഞ്ജന പി., കെ.ഇഷാനി, അര്‍ച്ചിത ചന്ദ്ര, അനുനയ് ബിന്നി, ഉത്തര കെ.ജെ., സൂര്യഗായത്രി, പല്‍ജിനാഥ്.കെ.പി., കെ.മാളവിക, വി.ആതിര, എന്നീ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Exit mobile version