ഐക്കരക്കുന്ന്: പിറവി റസിഡന്‍സ് അസ്സോസിയേഷന്‍ അഞ്ചാം വാര്‍ഷികം ഐക്കരക്കുന്ന് പിറവി നഗറില്‍ ആഘോഷിച്ചു .പ്രസിഡണ്ട് തോമസ് ഞാറേക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത കവയിത്രി രാധിക സനോജ് ഉദ്ഘാടനം നിര്‍വഹിച്ചു .കാട്ടൂര്‍ എസ്.ഐ സാജന്‍ .പി .ഗോപിനാഥ് പുതുവത്സര സന്ദേശം നല്‍കി .മോഹനന്‍ മാടമ്പിക്കാട്ടില്‍ ,ശ്രീദേവി ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി .മോഹനന്‍ മഠത്തിക്കര സമ്മാനദാനം നിര്‍വഹിച്ചു .സെക്രട്ടറി സതീഷ് വാരിയത്ത് സ്വാഗതവും ട്രഷറര്‍ അരവിന്ദാക്ഷന്‍ തെക്കുമുറി നന്ദിയും പറഞ്ഞു .
Advertisement