വയോജനങ്ങള്‍ക്കു കട്ടില്‍:പദ്ധതി ഉദ്ഘാടനം

69

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 2019- 20 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വയോജനങ്ങള്‍ക്കു കട്ടില്‍ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു.യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു.വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 61 പേര്‍ക്കാണ് കട്ടില്‍ നല്‍കിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി SC ഡെവലപ്‌മെന്റ് ഓഫീസര്‍ ചൈത്ര നന്ദി പറഞ്ഞു.

Advertisement