സൗജന്യ പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം

90
Advertisement

കടലായി : കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ‘പ്ലാസ്റ്റിക് മുക്ത ഗ്രാമം’എന്ന സന്ദേശവുമായി കടലായി മഹല്ല് & പ്രവാസി അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ പുതുവത്സര ദിനത്തില്‍ കാരുമാത്ര വില്ലേജിലെ ജനങ്ങള്‍ക്കായി സൗജന്യ പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം നടത്തി.ഇരിഞ്ഞാലക്കുട എസ് ഐ സുബിന്ദ് പരിശീലനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് യൂനസ് അദ്ധ്യക്ഷം വഹിച്ച പ്രോഗ്രാമില്‍ സെക്രട്ടറി ടി കെ ഷറഫുദ്ധീന്‍ സ്വാഗതം പറഞ്ഞു.കോര്‍ഡിനേറ്റര്‍ ഷഫീര്‍ കാരുമാത്ര,സി കെ നസീര്‍, ഇസ്മയില്‍ ടി എ, അബ്ദുല്‍ റഹ്മാന്‍ ടി.കെ, ഷഫീര്‍ എം.എ, എന്നിവര്‍ സംസാരിച്ചു.പരിശീലനത്തിന് നജുവ ഷിഹാബ് നേതൃത്വം നല്‍കി.

Advertisement