സൈക്കിള്‍ ഹെല്‍മെറ്റ് വിതരണം ചെയ്തു

134
Advertisement

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ ഹെല്‍മെറ്റ് വിതരണവും ഹെല്‍മെറ്റ് ഉപയോഗ ബോധവല്‍ക്കരണവും നടത്തി. സ്‌ക്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ മെജോ പോള്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.ജി. അംബിക, രെജി എം , ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രസീദ ടി.എന്‍ തുടങ്ങിയവര്‍ ഹെല്‍മെറ്റ് ഉപയോഗ ബോധവത്കരണം നടത്തി.മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി. സുരേഷ്, കെ. കെ. കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Advertisement