ഇരിങ്ങാലക്കുട:താണിശ്ശേരി,വെളളാനി മേഖലകളില്‍ സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍മാസ്റററുടെ ചരമവാര്‍ഷികദിനം സി.പി.ഐ. കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ താണിശ്ശേരിയില്‍ പുഷ്പാര്‍ച്ചന നടന്നു.കിഴുത്താണി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.വി.എസ്.പ്രിന്‍സ്,ടി.കെ. സുധീഷ്,എന്‍.കെ.ഉദയപ്രകാശ്,ഷീജ സന്തോഷ്,കെ.എസ്. ബൈജു,ഷംല അസ്സീസ് എന്നിവര്‍ പ്രസംഗിച്ചു.ലോക്കല്‍ സെക്രട്ടറി എം.സുധീര്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അനില്‍ മംഗലത്ത് സ്വാഗതവും,ടി.എ.ദിവാകരന്‍ നന്ദിയും പറഞ്ഞു.
Advertisement