ഇരിങ്ങാലക്കുട :ഇന്ത്യന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ 95 ആമത് വാര്‍ഷിക ദിനാചരണത്തിന്റ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ നടന്ന പൊതുസമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദന്‍ ഉത്ഘാടനം ചെയ്തു, മണ്ഡലം സെക്രെട്ടറിയറ്റ് മെമ്പര്‍ കെ. വി. രാമകൃഷ്ണന്‍, അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം അസി :സെക്രട്ടറി എന്‍. കെ. ഉദയപ്രകാശ്, കെ. നന്ദനന്‍, കെ. എസ്. രാധാകൃഷ്ണന്‍, വി. ആര്‍. രമേശ്കുമാര്‍, എം. സി. രമണന്‍, കെ. സി. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement