കാറളം എന്‍എസ്എസ് കുടുംബസംഗമം സമാപിച്ചു

112

ഇരിങ്ങാലക്കുട : കാറളം എന്‍എസ്എസ് കരയോഗം കുടുംബസംഗമം 2019 ഡിസംബര്‍ 25 ന്പതാകഉയര്‍ത്തലിനും, കുമരഞ്ചിറക്ഷേത്രഗോപുരനടയില്‍ നിന്നാരംഭിച്ച ഘോഷയാത്രക്കും ശേഷം കരയോഗമന്ദിരത്തില്‍ വെച്ച് നടന്ന കുടുംബയോഗ സംഗമം കരയോഗം പ്രസിഡന്റ് കെ.സത്യന്റെ അദ്ധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം മുന്‍പ്രസിഡന്റ് കണ്‍വീനര്‍ കാറളം രാമചന്ദ്രന്‍നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. കരയോഗം സെക്രട്ടറി കെ.മുരളീധരന്‍, യൂണിയന്‍ ഭരണസമിതിഅംഗം കെ.രോഹിത്, വനിതാ സമാജം പ്രസിഡന്റ് ശ്യാമളരാമചന്ദ്രന്‍ നമ്പ്യാര്‍, കരയോഗം വൈസ് പ്രസിഡന്റ് അമ്മത്ത് പ്രഭാകരന്‍, കരയോഗം ജോ.സെക്രട്ടറി സന്തോഷ്‌കുമാര്‍ പൊന്തേങ്കണ്ടത്ത്, കരയോഗം ട്രഷറര്‍ മുരളി പാറാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗ പ്രതിഭകള്‍ വിദ്യഭ്യാസ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍ 80 വയസ്സ് കഴിഞ്ഞവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

Advertisement