Friday, October 31, 2025
22.9 C
Irinjālakuda

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

ആളൂര്‍ :കോളേജ് വിദ്യാര്‍ത്ഥിയെ അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷഫീഖ്‌നെ (36 വയസ്സ്) ആളൂര്‍ എസ്. ഐ എസ്. സുശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 18ന് രാത്രി ആളൂര്‍ കമ്പിളി കൃഷ്ണന്റെ മകന്‍ സഞ്ജയ്‌നെ ആളൂര്‍ പള്ളിക്കടുത്തുള്ള വീട്ടില്‍ നിന്നും ബലംപ്രയോഗിച്ച് പിടിച്ചിറക്കി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി മാനാട്ടുകുന്ന് ചിറയില്‍ വെച്ച് ഇരുമ്പ് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് കേസ്. പോലീസ് സ്റ്റേഷന്‍ റൗഡിയും , കൊലപാതക കേസ്, നിരവധി വധശ്രമ കേസുകള്‍, കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷഫീഖ്. സംഭവ ശേഷം ഒളിവിലായിരുന്ന വാവയെ പിടികൂടുന്നതിനായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ആളൂര്‍ ഭാഗത്ത് കാറില്‍ കറങ്ങുന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആളൂര്‍ എസ്. ഐ കെ . എസ് സുശാന്തിനെയും സംഘത്തെയും കണ്ട പ്രതി പോലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിന്തുടര്‍ന്ന് വാഴക്കാട് വെച്ച് മതിലില് കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച വാവയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ മാരായ രവി , പ്രദീപന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, ശ്രീജിത്ത്, ജോബി,വിനു , ജിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img