ഇന്ത്യന്‍ ആര്‍മിയുടെ പേരും പറഞ്ഞ് ഇരിങ്ങാലക്കുടയിലും തട്ടിപ്പ്

1188

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊളംബോ ഹോട്ടലിലേക്കാണ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്നാണെന്ന് പറഞ്ഞ്് ഫോണ്‍ കോള്‍ വന്നത്. 20 പേര്‍ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം വാങ്ങാന്‍ പൈസയുമായി ആളെ വിടാം എന്ന് പറഞ്ഞ് അജ്ഞാതന്‍ കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ച് ആളെവിടാന്‍ അസൗകര്യം ഉണ്ടെന്നും പൈസ അക്കൗണ്ട് വഴി അയയ്ക്കാമെന്നും പറഞ്ഞു. അല്‍പം കഴിഞ്ഞ് അക്കൗണ്ട് വഴി പണം ഇടപാട് നടക്കുന്നില്ല എന്നും എ.ടി.എം.വഴി അയക്കാമെന്നും എ.ടി.എം.കാര്‍ഡിന്റെ ഫോട്ടോ അയക്കണമെന്നും ആവശ്യപ്പെട്ടു. എ.ടി.എം.കാര്‍ഡിന്റെയും അക്കൗണ്ടിന്റേയും വിശദ വിവരങ്ങള്‍ നല്‍കുവാനുള്ള അപേക്ഷാ ഫോമും അയച്ചു. അപകടം മണത്ത ഹോട്ടല്‍ ഉടമ ഭക്ഷണം കൊണ്ടുകൊടുക്കുന്ന സമയത്ത് പൈസ മതിയെന്ന് പറഞ്ഞപ്പോള്‍ അയച്ച വിവരങ്ങള്‍ മായിച്ച് കളയുകയും, ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. ഇരിങ്ങാലക്കുട പോലീസിനെ വിവരമറിയിക്കുമെന്നും വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്നും ഹോട്ടല്‍ ഉടമ ജിമ്മി ജോര്‍ജ്ജ് അറിയിച്ചു.

Advertisement