സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

73
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേനട റസിഡന്‍സ് അസോസിയേഷന്‍, പി.ആര്‍.ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രവുമായി ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തെക്കേനടയിലെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Advertisement