പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് പ്രശസ്ത കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികന്‍ സുഗതന്‍ പൊറത്തിശ്ശേരിയുടെ കവിതാസമാഹാരമായ ‘മോഹം’ കവി രാവുണ്ണി കവി പി. എന്‍ സുനിലിനു നല്‍കി പ്രകാശനം ചെയ്തു. എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ പ്രതാപ് സിംഗ്, പികെ ഭരതന്‍ മാസ്റ്റര്‍, നോവലിസ്റ്റ് ജീവന്‍ലാല്‍, സെബാസ്റ്റ്യന്‍ മാളിയേക്കല്‍,ജോജി പൊറത്തിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.യോഗത്തില്‍ രാധാകൃഷ്ണന്‍ വെട്ടത്ത് സ്വാഗതവും കെ സുധാകരന്‍ നന്ദിയും പറഞ്ഞു.
Advertisement