ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റീര്‍മാരുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ്- റെജുവിനേറ്റ് 2K19, നവംബര്‍ 30ന് ആരംഭിച്ചു. മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, സജീവന്‍.ആര്‍ ഉത്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക്, പേപ്പര്‍ കപ്പ് മാലിന്യങ്ങള്‍ വീണ്ടെടുക്കുകയും ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളിലേക്ക് പുനരുപയോഗം ചെയ്യുന്നതിനുള്ള പരിശീലനം വോളന്റീര്‍മാര്‍ക്ക് നല്‍കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കോളേജ് പ്രിന്‍സിപ്പല്‍, ഡോ.മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.തരുണ്‍.ആര്‍, പ്രൊഫ.ജിന്‍സി, പ്രൊഫ.ജോമേഷ് ജോസ്, പ്രൊഫ.ശാന്തിമോള്‍ ജോസ്, ക്യാമ്പ് ലീഡേഴ്സ് സംഗീത് കെ.എസ് , തീര്‍ത്ത.ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.ഇതിനോടനുബന്ധിച്ചു ക്രൈസ്റ്റ് കോളേജിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനവും വില്‍പനയും ഡിസംബര്‍ രണ്ടിന് നടത്തപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, തൃശ്ശൂര്‍ ജില്ല NSS കോര്‍ഡിനേറ്റര്‍ രമേശന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ തന്നെ ഉപയോഗപ്രദമായ രീതിയില്‍ പുനരുപയോഗം ചെയ്യാനുള്ള രീതികള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പുനരുപയോഗം ചെയ്ത വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും വിദ്യാര്‍ത്ഥികളെ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തില്‍നിന്നുമുള്ള മാറ്റത്തിനായി പ്രചോദനം നല്‍കി.
റെജുവിനേറ്റ് 2K19
Advertisement