പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി നീരജ് ശിവദാസ്

186

അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത 4 ഇനങ്ങളിലും എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് പ്ലസ് ടൂ വിദ്യാര്‍ത്ഥി നീരജ് ശിവദാസ് താരമായി .കാവ്യ കേളി ,സംസ്‌കൃതം പദ്യം ചൊല്ലല്‍, തായമ്പക എന്നീ വ്യക്തിഗത ഇനങ്ങളിലും നീരജ് നേതൃത്വം നല്‍കിയ ചെണ്ട മേളത്തിലും ആണ് വിജയം കൊയ്തത് .തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കാവ്യകേളിയില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. ചെണ്ടമേളത്തില്‍ ഇത് മൂന്നാം തവണയും തായമ്പകയിലും സംസ്‌കൃതം പദ്യം ചൊല്ലലിലും ഇത് രണ്ടാം തവണയുമാണ് നീരജ് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടുന്നത് .കാവ്യകേളി യില്‍ അവിട്ടത്തൂര്‍ രാഘവ പൊതുവാള്‍ മാസ്റ്ററും, തായമ്പകയില്‍ കലാനിലയം ഉദയന്‍ നമ്പൂതിരി യും , ചെണ്ടമേളത്തില് സ്‌കൂളിലെ അധ്യാപകന്‍ കൂടി യായ മൂര്‍ക്കനാട് ദിനേശ് വാരിയരും ആണ് പരിശീലനം നല്‍കുന്നത്. കുന്നംകുളം വിവേകാനന്ദ കോളേജ് ലൈബ്രേറിയന്‍ ശിവദാസ് അച്ഛനും,അമ്മ സുജ അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം സ്‌കൂള്‍ അധ്യാപികയും ആണ് .

Advertisement