ഇരിങ്ങാലക്കുട : പെരിഞ്ഞനം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന വി.ഗോപിനായരുടെ 13 -ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ഓണപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി സിപിഐ മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ് അധ്യക്ഷനായി പഞ്ചായത്ത് മെമ്പര്‍ സായിദ മുത്തുക്കോയ തങ്ങള്‍ സ്വാഗതം പറഞ്ഞു പാര്‍ട്ടിയുടെ തല മുതിര്‍ന്ന സി.എ. കുമാരന്‍ പതാക ഉയര്‍ത്തി പഞ്ചായത്ത് മെമ്പര്‍ ശൈലജ പ്രതാപന്‍, ബ്രാഞ്ച് സെക്രട്ടറി വി.ആര്‍.കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
Advertisement