സതീഷ് കെ കുന്നത്തിനെ കാരുമാത്ര സ്‌കൂള്‍ ആദരിച്ചു

35

കോണത്ത്കുന്ന് :വിദ്യാലയം പ്രതിഭയിലേക്ക് എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയുടെ ഭാഗമായി നാടക നടനും കേരള സംഗീത നാടക അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ സതീഷ് കെ കുന്നത്തിനെ കാരുമാത്ര സ്‌കൂള്‍ ആദരിച്ചു. നാടകത്തില്‍ പ്രതിഭ തെളിയിച്ച സതീഷ് സീരിയലിലും, സിനിമയിലും ഇപ്പോള്‍ അഭിനയിക്കുന്നു.നാടന്‍ പൂക്കള്‍ കൊണ്ട് തയ്യാറാക്കിയ പൂച്ചെണ്ടു വിദ്യാര്‍ഥികള്‍ കൈമാറി. പ്രധാനാദ്ധ്യാപിക മെര്‍ലിന്‍ ജോസഫ്, ടീച്ചര്മാരായ മഞ്ജു, ബിന്ദു, പി ടി എ പ്രസിഡന്റ് ഷറഫുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂളിലെ നെല്ലിമരത്തില്‍ നിന്ന് പറിച്ച നെല്ലിക്ക സമ്മാനിച്ചാണ് കുട്ടികള്‍ മടങ്ങിയത്

Advertisement