വനിതാസാഹിതി ഇരിങ്ങാലക്കുട ഉണര്‍വ്വ്- 2019 സംഘടിപ്പിച്ചു

110

വനിതസാഹിതി ഇരിങ്ങാലക്കുട മേഖലസെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെസമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും എതിരെയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്ക് എതിരേയും ഉണര്‍വ്വോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ബോധവല്‍ക്കരണം യുവതലമുറക്ക് പകരുന്നതിന്റെ ഭാഗമായിവിവിധപരിപാടികള്‍ സംയോജിപ്പിച്ച് കൊണ്ട്ഉണര്‍വ്വ് 2019 സംഘടിപ്പിച്ചു. വയനാട്ടില്‍ പാമ്പ് കടിയേറ്റ് അതിദാരുണമായി മൃതിയടഞ്ഞഷഹല ഷെറിന് അനുശോചനം രേഖപ്പെടുത്തികൊണ്ട് ആരംഭിച്ച ചടങ്ങിന് വനിതസാഹിതി ഇരിങ്ങാലക്കുട മേഖല പ്രസിഡന്റും കവയത്രിയുമായ ശ്രീമതി ശ്രീല വി.വി.അദ്ധ്യക്ഷത വഹിച്ചു. വനിതാസാഹിതി ജില്ലാസെക്രട്ടറിയും എഴുത്തുകാരിയുമായ ഡോ.ശ്രീലതവര്‍മ്മ ഉണര്‍വ്വ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ശാസ്ത്രവിഷയത്തെ കാവ്യാത്മകമായി അവതരിപ്പിച്ച്‌കൊണ്ട്’പെണ്ണുടലിന്റെ സൗഭാഗ്യങ്ങള്‍ ‘എന്ന വിഷയത്തെ ആസ്പദമാക്കി ആയുര്‍വേദ കോളേജ് സ്ത്രീരോഗവിഭാഗം മേധാവിയും വനിതാസാഹിതി സംസ്ഥാന ട്രഷററുമായ സാഹിത്യ പ്രവര്‍ത്തക ഡോ.ഡി.ഷീല കുട്ടികള്‍ക്ക് വേണ്ടി ആരോഗ്യക്ലാസ്സ് എടുക്കുകയുണ്ടായി.വനിതസാഹിതി ജില്ല ട്രഷററുംസാഹിത്യകാരിയുമായ ശ്രീമതി റീബപോള്‍ കോളേജ് ലൈബ്രറിയിലേക്ക് വനിതസാഹിതിയുടെ പേരില്‍ പുസ്തകങ്ങള്‍ കൈമാറി.
പ്രശസ്ത കവയിത്രി ശ്രീമതി രാധിക സനോജ് കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.കവിയരങ്ങില്‍ വനിതസാഹിതി ഇരിങ്ങാലക്കുട മേഖല അംഗങ്ങളും കവികളുമായ ശ്രീമതി ഉമ,രതി,പ്രവിത എന്നിവരും സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു.കവിയരങ്ങില്‍പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സമ്മാനദാനം എഴുത്തുകാരി ശ്രീമതി ദേവയാനി ടീച്ചര്‍ നിര്‍വ്വഹിച്ചു.N SS പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ബീന സി.എ,വനിതസാഹിതി ഇരിങ്ങാലക്കുട മേഖല അംഗവും കവയത്രിയുമായ ശ്രീമതി ഷീബ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ NSS പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനു നന്ദി പ്രകാശിപ്പിക്കുകയും ഇരിഞ്ഞാലക്കുടയുടെ പ്രിയ കവയിത്രിയും വനിതസാഹിതി ജില്ല ജോയിന്റ് സെക്രട്ടറിയും ഖേഖലാ സെക്രട്ടറിയുമായ ശ്രീമതി റെജില ഷെറിന്‍ സ്വാഗതം പറയുകയും ചെയ്തു.

 

Advertisement