ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു

115
Advertisement

ചെന്ത്രാപ്പിന്നി : നൗഷാദ് എന്ന് പേരുള്ളവരുടെ സംഗമം ചെന്ത്രാപ്പിന്നിയില്‍ നടന്നു. നൗഷാദ് അസോസിയേഷന്‍ കേരളയുടെ തൃശ്ശൂര്‍ മുതല്‍ തിരുവന്തപുരം വരെയുള്ള നൗഷാദുമാരാണ് ഒത്തുകൂടിയത്. അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ നൗഷാദ് ആലവി ഉദ്ഘാടനം ചെയ്തു. നൗഷാദ് പാതാരി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അരി വിതരണം കയ്പമംഗലം എസ്.ഐ.പി.ജി.അനൂപ് നിര്‍വ്വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ അന്തിക്കാട് എസ്.ഐ.കെ.ജെ.ജിനേഷ്, ഫ്രാണ്ട്‌സ് ഫോര്‍ എവര്‍ ചാരിറ്റി ഗ്രൂപ്പ് മിമിക്രി കലാകാരന്‍ കലാഭവന്‍ നൗഷാദ് എന്നിവരെ ആദരിച്ചു. സിനിമ സംവിധായകന്‍ നൗഷാദ് ആലത്തൂര്‍ മുഖ്യാപ്രഭാഷണം നടത്തി.പി.എം.നൗഷാദ്, നൗഷാദ് നരിക്കുനി, നൗഷാദ് വലപ്പാട്, നൗഷാദ് ചാമക്കാല, നൗഷാദ് കിങ്ങിണി എന്നിവര്‍ സംസാരിച്ചു.

Advertisement