ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ അമീഖക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ഇത് മൂന്നാം പ്രാവശ്യമാണ് കഥകളിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കലാനിലയം ഗോപിനാഥനാണ് ഗുരു. ചേര്‍പ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയായ ഡോ.സി.എം.ഷംലയുടേയും, വയനാട്ടില്‍ ബിസിനസ് ചെയ്യുന്ന മുഹമ്മദ് ഷഫീഖിന്റെയും മകളാണ് അമീഖ. ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Advertisement