പാചക പരിശീലന കളരി സംഘടിപ്പിച്ചു

125

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ ED Club ന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ എ.എം വര്‍ഗ്ഗീസ് ഉദ്ഘാടനവും ED club കോ- ഓഡിനേറ്റര്‍ ഹുസ്സൈന്‍ എം.എ അദ്ധ്യക്ഷതയും ED club ഇന്‍ ചാര്‍ജ് ഷെറിന്‍ ജോസ് സ്വാഗതവും അദ്ധ്യാപിക പ്രതിനിധി നിത്യാ പി.ബി ആശംസയും വിദ്യാര്‍ത്ഥി പ്രതിനിധി വിജയ് പി.എം നന്ദിയും പറഞ്ഞു. രാവിലെ 10 മണി മുതല്‍ 4 മണി വരെ സൗത്ത് ഇന്ത്യന്‍ ,അറബിക് രുചി കൂട്ടുകളുടെ പരിശീലന കലവറയ്ക്ക് നീതു വി എസ്, ബിസിനി അജീഷ്, ഇന്ദു സി.എ, അശ്വതി കെ.എ, സിന്ധു ടി.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement