ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍

166

ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍ നവംബര്‍ 20 മുതല്‍ 24 വരെ സമുചിതമായി ആഘോഷിക്കുകയാണ് 20ന് വൈകീട്ട് 5.45ന് ക്രൈസ്റ്റ് ആശ്രമ പ്രിയോര്‍ റവ.ഫാ.ജെയ്ക്കബ്ഞെരിഞ്ഞാംപ്പിള്ളി കൊടിയുയര്‍ത്തുന്നതാണ്. 20, 21, 22 തിയതികളില്‍ വൈകീട്ട് 6 മണിക്ക് ദിവ്യബലിയും നൊവേനയും ആരാധനയും വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ് 23-ാം തിയതി രാവിലെ വെരി.റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ 6.30 ന് ദിവ്യബലിയും നൊവേനയും വചന സന്ദേശവും രൂപം എഴുന്നെള്ളിച്ചുവയ്ക്കലും ഉണ്ടായിരിക്കും. 24 ന് കാലത്ത് 9.30 ന് പ്രസുദേന്തി വാഴ്ചയും റവ.ഫാ. പ്രിന്‍സ് പരത്തനാല്‍ സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍
ആഘോഷമായ ദിവ്യബലിയും വചന സന്ദേശവും വൈകീട്ട് 5 മണിക്ക് ദിവ്യബലിയും തുടര്‍ന്ന്പ്രദിക്ഷണവും വര്‍ണ്ണമഴയും അതിനു ശേഷം ബാന്റ് സെറ്റുകള്‍ ഒന്നിച്ചണിനിരക്കുന്ന ബാന്റ് വാദ്യ പ്രകടനവും ഉണ്ടായിരിക്കുന്നതാണെന്നു ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാപ്പിള്ളി, ഫാ. വിന്‍സെന്റ് നീലങ്കാവില്‍,കമ്മിറ്റി കണ്‍വീനര്‍ ബാബു കൂവക്കാടന്‍,ജോയിന്റ് കണ്‍വീനര്‍മാരായ ജെയ്‌സണ്‍ പാറേക്കാടന്‍, പ്രൊഫ.ഇ.ജെ. വിന്‍സെന്റ്,പബ്ലിസിറ്റി കണ്‍വീനര്‍ ജിമ്മി മാവേലി, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ബിജു പോള്‍എന്നിവര്‍ അറിയിച്ചു

 

Advertisement