ഇരിങ്ങാലക്കുട : പത്താം ക്ലാസ്സില്‍ പരാജയപ്പെട്ടവരും പഠനം മുടങ്ങിപ്പോയതുമായ കുട്ടികളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈയ്പിടിച്ചു ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ ഹോപ്പ് ലേര്‍ണിംഗ് സെന്റര്‍ ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍വെച്ച് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്‍.ഐ.പി.എസ്് ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.അംബിക, ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ആര്‍.സന്തോഷ്, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗീത എന്‍, തൃശൂര്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ രാഗപ്രിയ കെ.ജി., തൃശ്ശൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മഞ്ജു.പി.ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഹോപ്പ് ലേണിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
Advertisement