ഇരിങ്ങാലക്കുടയില്‍ ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

279

ഇരിങ്ങാലക്കുട :ലിനന്‍ ക്ലബ്ബിന്റെ അംഗീകൃത ഷോറൂം ഇരിങ്ങാലക്കുടയില്‍
പ്രവര്‍ത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍-മെട്രോ ആശുപത്രി
റോഡിലാണ് ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.ലിനന്‍ ക്ലബ്ബ്  ഷോറൂമിന്റെ ഉദ്ഘാടനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍  നിര്‍വ്വഹിച്ചു . കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ ഭദ്രദീപം തെളിയിച്ചു.ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് ചെറാക്കുളം,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്                   എബിന്‍ വെള്ളാനിക്കാരന്‍, നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, പ്രവാസി മലയാളി ചാക്കോഊളക്കാടന്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിളളി, ഐ.ടി.യു ബാങ്ക് നട ബ്രാഞ്ച് മാനേജര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.  ലിനന്‍ ക്ലബ് മാനേജിംങ്ങ് പാര്‍ട്ണര്‍ പോള്‍സന്‍ കല്ലൂക്കാരന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. വെളളാനിക്കാരന്‍ സില്‍വര്‍ ആന്റ് ഡയമണ്ട് മനേജിംങ്ങ് പാര്‍ട്ണര്‍ ആന്റണി തോമാച്ചന്‍ ആദ്യ വില്‍പന സ്വീകരിച്ചു. ബാബു കൂവ്വക്കാടന്‍ സ്വാഗതവും, ഷാജു കണ്ടംകുളത്തി നന്ദിയും പറഞ്ഞു.

 

Advertisement