ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിന വാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ കൂട്ടനടത്തം ഇരിങ്ങാലക്കുടയുടെ ഒരുമയുടെ പെരുമയാര്‍ന്ന പ്രതീകമായി മാറി. കക്ഷി രാഷ്ട്രീയ ജാതി മതത്തിന് അതീതമായി അറുന്നൂറോളം പേരാണ് രാവിലെ 6 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയില്‍ ഒത്തു ചേര്‍ന്നത്. ഇരുപതോളം സാമൂഹിക സേവന സംഘടനകള്‍ ആണ് നടക്കൂ കുടുംബത്തെ സംരക്ഷിക്കൂ എന്ന ആശയമുയര്‍ത്തി കൂട്ടനടത്തത്തില്‍ അണിചേര്‍ന്നത്. നഗരസഭ കാര്യാലയത്തിന്റെ മുന്‍പില്‍ നടന്ന ഹ്രസ്വ ചടങ്ങില്‍ വച്ച് ഇരിങ്ങാലക്കുട DYSP ഫേമസ് വര്‍ഗ്ഗീസ് കൂട്ടനടത്തം ഫ്‌ലാഗ് ഓഫ് ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുര്യന്‍ ജോസഫ്, ബിജു ലാസര്‍, കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററായ ഫാ. ജോണ്‍ പാലിയേക്കര എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും കൗണ്‍സിലറുമായ സോണിയ ഗിരി, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, രമേശ് വാരിയര്‍, ഫിലോമിന ജോയ്, അംബിക കെ.വി., കാട്ടൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, Sr. റോസ് ആന്റോ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു, കോ-ഓര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കെ പി, പ്രവിണ്‍സ് ഞാറ്റുവെട്ടി, ഷെറിന്‍ അഹമ്മദ്, എ.സി.സുരേഷ്, രാജേഷ് തെക്കിനിയേടത്ത്, ജോണ്‍സന്‍ എടത്തിരുത്തിക്കാരന്‍ , പീറ്റര്‍ ജോസഫ്, റോസിലി പോള്‍ തട്ടില്‍, ഡോ. ഹരീന്ദ്രനാഥ്, ഷെയ്ഖ് ദാവൂദ്, ഷാജി മാസ്റ്റര്‍, എം. എന്‍. തമ്പാന്‍, പി ടി ആര്‍ സമദ്, വിവിധ സംഘടനാ നേതാക്കന്മാരായ ഡോ. ജോണ്‍ ജേക്കബ് (IMA ), ഷാജു പാറേക്കാടന്‍ (വ്യാപാരി വ്യവസായി), പ്രിന്‍സ് തൊഴുത്തുംപറമ്പന്‍ (റോട്ടറി സെന്‍ട്രല്‍ ), എസ്.ഐ പ്രതാപന്‍ (ജനമൈത്രി), ജീസ് ലാസര്‍ (നമ്മുടെ ഇരിങ്ങാലക്കുട ), അഡ്വ. അജയ്കുമാര്‍ (ലയണ്‍സ് വെസ്റ്റ്), ജിത ബിനോയ് (ലയണ്‍സ് ഡയമന്‍ഡ്സ് ), റഷീദ് കാറളം(സംഗമ സാഹിതി), നാസര്‍.പി.മജീദ് (M .s .s ), ഇബ്രാഹിം(റോസ് റെസിഡന്റ്സ് അസോസിയേഷന്‍, കാട്ടുങ്ങച്ചിറ), എന്‍.കെ.സുബ്രമണ്യന്‍ (ഫുട്‌ബോള്‍ കോച്ച് ആന്‍ഡ് ഡയറക്ടര്‍, ഓള്‍ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്‌പോര്‍ട്‌സ്), ഹക്ക് മാസ്റ്റര്‍ ( കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ),അനൂപ് സെബാസ്റ്റ്യന്‍ ( ക്രൈസ്റ്റ് കോളേജ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ), ശ്രീജിത്ത് മാസ്റ്റര്‍ (നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിങ്ങാലക്കുട), ലിഷോന്‍ കാട്ട്‌ല ( ജെ.സി.ഐ ) തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക കണ്‍വീനര്‍ കെ.എന്‍. സുഭാഷ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ പി. ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.