അംഗനവാടിക്കുള്ള സ്ഥലം പഞ്ചായത്തിന് കൈമാറി

96
കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ 27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നിറവ് അംഗനവാടിക്കായ് വാർഡ് മെമ്പർ അമീർ തൊപ്പിയിലിൻ്റെ നേതൃത്വത്തിൽ വെൽഫെയർകമ്മറ്റി പൊതുജനങ്ങളുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം പഞ്ചായത്ത് സെക്രട്ടറി കെ ആർ സുരേഷിന് പ്രസിഡൻ്റ് ടി കെ രമേശിൻ്റെ സാന്നിധ്യത്തിൽ കെെമാറി. പ്രസ്തുതചടങ്ങിൽ ബെറ്റിജോസ്,ഷീജാപവിത്രൻ,ധീരജ് തേറാട്ടിൽ ,രാജലക്ഷ്മികുറുമാത്ത്,ജയശ്രീസുബ്രമണ്യൻ,ടി വി ലത,മനോജ് വലിയപറമ്പിൽ,എ എസ് ഹെെദ്രോസ്,സ്വപ്നനെജിൻ,എം ജെ റാഫി,ബീന രഘു വെൽഫെയർ കമ്മറ്റി കൺവീനർ സിമിസുധീർ,ട്രഷറർ അശോകൻ ചെത്തിക്കാട്ടിൽ എന്നിവർ സംസാരിച്ചു
Advertisement