ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നാളത്തെ പ്രതിഭകള്‍ പ്രശസ്ത സിനിമാ നടനും, മുന്‍ എം.പി യും, എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.വി ഇന്നസെന്റ് നെ ആദരിച്ചു. . ജീവിതാനുഭവങ്ങള്‍ ആയി കോര്‍ത്തിണക്കിയ അഭിമുഖവും കുട്ടികളുടെ ഗാനാലാപനവും ചടങ്ങിന് മോടികൂട്ടി. ഈ പ്രതിഭയുടെ ജീവിതം ഒരു പാഠപുസ്തകമാണ് എന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ എന്ന നൂതന പരിപാടിയിലൂടെ സാധിച്ചു.പി.വി ശിവകുമാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ , അധ്യാപകര്‍ , പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു.
Advertisement