‘സംയോജിത കൃഷി കാര്‍ഷിക മേഖലയില്‍ പുതു മുന്നേറ്റത്തിന്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

107
Advertisement

ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘സംയോജിത കൃഷി കാര്‍ഷിക മേഖലയില്‍ പുതു മുന്നേറ്റത്തിന്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി .കെ ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു .കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ .സുമ ,അവാര്‍ഡ് ജേതാവും കൃഷി ഓഫീസറുമായ പി .ജി സുജിത് എന്നിവര്‍ പ്രബന്ധാവതരണം നടത്തി .വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, അമ്പാടി വേണു ,പി .ആര്‍ വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .ടി .എസ് സജീവന്‍ മാസ്റ്റര്‍ സ്വാഗതവും ,പി .വി ഹരിദാസ് നന്ദിയും പറഞ്ഞു കേരള കര്‍ഷക സംഘത്തിന്റെ ജില്ലാ സമ്മേളനം 2019 നവംബര്‍ 25 ,26 ,27 തിയ്യതികളിലായി ചേര്‍പ്പില്‍ വെച്ച് നടക്കും .

 

 

 

Advertisement