ടി .വി കൊച്ചുബാവ കഥാപുരസ്‌കാരം ‘ഫ്രാന്‍സിസ് നൊറോണ’ യ്ക്ക്

156

കഥാകൃത്തും നോവലിസ്റ്റുമായ ടി .വി കൊച്ചുബാവയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി – ടി .വി കൊച്ചുബാവ കഥാപുരസ്‌കാരത്തിന് ഈ വര്‍ഷം ഫ്രാന്‍സിസ് നൊറോണ അര്‍ഹനായി .സമ്മാനാര്‍ഹമായ കഥാസമാഹാരം ‘തൊട്ടപ്പന്‍’ . ഇരുപത്തയ്യായിരം രൂപ ,കുട്ടി കൊടുങ്ങല്ലൂര്‍ രൂപ കല്‍പന ചെയ്ത ഫലകം ,പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം .കൊച്ചുബാവയുടെ ഇരുപതാം ചരമവാര്‍ഷിക ദിനമായ 2019 നവംബര്‍ 25 തിങ്കള്‍ ഉച്ച തിരിഞ്ഞ് 3:30 ന് ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി .പി .ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി .പ്രസാദ് ഉദ്ഘാടനം ചെയ്യും .ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും .പി .മണി ,കെ .കെ കൃഷ്ണാനന്ദബാബു ,അഡ്വ.രാജേഷ് തമ്പാന്‍ ,വി .എസ് വസന്തന്‍ ,റഷീദ് കാറളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Advertisement