ആരും തുണയില്ലാത്ത വയോധികക്ക് സഹായഹസ്തമേകി പിങ്ക് പോലീസ്

118

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസീന്റെ കീഴില്‍ സ്ത്രീകളുടേയും , കുട്ടികളുടേയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പിങ്ക് പെട്രോള്‍ ടീം പെട്രോളിങ്ങ് ഡ്യൂട്ടിക്കിടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വേളൂക്കര പഞ്ചായത്ത് 5 ാം വാര്‍ഡിലെ ആക്ലിപറമ്പില്‍ കറപ്പന്‍ മകള്‍ ശാന്ത 75 വയസ് എന്ന സ്ത്രീ ബന്ധുക്കളാരും സംരക്ഷിക്കാനില്ലാതെ ചികിത്സയിലുണ്ട് എന്ന് പുല്ലൂര്‍ ഭാഗത്തെ സന്നദ്ധ പ്രവര്‍ത്തകരായ മുരളി, ഷാജു , ജോര്‍ജ്ജ് എന്നിവരില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന്, ഒരാഴ്ച പിങ്ക് പോലീസ് ടീം അവര്‍ക്കു ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ .കെ.എസ്.സുശാന്ത് , സി.പി.ഒ അജേഷ് , ഡബ്യൂ.സി.പി.ഒ പ്രസീത, ബിന്ദു, ജിഷ, സീമ വേളൂക്കര പഞ്ചായത്ത് മെമ്പര്‍ വിനയന്‍ ,സന്നദ്ധ പ്രവര്‍ത്തകരുടേയും, സാന്നിദ്ധ്യത്തില്‍ സുരക്ഷിതമായി താമസിക്കുന്നതിന് ഇരിങ്ങാലക്കുട ശാന്തി സദനത്തില്‍ ഇടമൊരുക്കുകയും ചെയ്തു.

Advertisement