കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10ന്

58
Advertisement

ഇരിങ്ങാലക്കുട : കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10 ഞായറാഴ്ച ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനം കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ M .P. T. N പ്രതാപന്‍ ആദാരായണം എന്ന പരിപാടി നിര്‍വ്വഹിയ്ക്കും. ഇരിങ്ങാലക്കുട MLA കെ.യു അരുണന്‍ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്യും. സമാജം സംസ്ഥാന പ്രസിഡണ്ട് മുരളി ഹരിതം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍ പേര്‍സണ്‍ നിമ്യ ഷിജു ആശംസകള്‍ അര്‍പ്പിക്കും.

Advertisement