തുലാമാസത്തിലെ തിരുവോണ നാളിലെ ഗണപതിയുടെ ചടങ്ങ് നടത്തി

309

ഇരിങ്ങാലക്കുട : തുലാമാസത്തിലെ തിരുവോണനാളില്‍ ഗണപതിയുടെ ചടങ്ങ് നടത്തി ഇരിങ്ങാലക്കുട ഹൈന്ദവ സംസ്‌കാരത്തിന്റെ മൂല്യം ഉയര്‍ത്തി പിടിച്ചു സംഗമ ധര്‍മ്മ സമിതി സി കെ കെ എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍ തുലാമാസത്തിലെ തിരുവോണനാളില്‍ മൂന്നു വയസ്സു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഗണപതിയുടെ ചടങ്ങ് സംഘടിപ്പിച്ചു. കണിമംഗലത്തെ സാവിത്രി അന്തര്‍ജനം ചടങ്ങിനു മുഖ്യകാര്‍മികത്വം വഹിച്ചു. അട, അപ്പം, കദളിപ്പഴം, അവില്‍, മലര്‍, ശര്‍ക്കര എന്നിവ നിവേദിച്ച് കുട്ടികള്‍ ഗണപതി ഇടല്‍ നടത്തി. നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുത്തു ഇ. അപ്പു മേനോന്‍, എസ.് സതീശന്‍, സുമതി അന്തര്‍ജനം, ഇ.കെ കേശവന്‍, കെ. വി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ചടങ്ങ് എല്ലാ ഭാഗങ്ങളിലും നടത്തുമെന്ന് സംഘാടക സമിതി പറഞ്ഞു

 

Advertisement