വിദ്യാര്‍ത്ഥികള്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

92
Advertisement

ഇരിങ്ങാലക്കുട : കരൂപ്പടന്ന ജെ&ജെ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റഡിടൂറിന്റെ ഭാഗമായി ഒന്‍പത്, പത്ത് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ന് സമൂഹത്തിലെ കുട്ടികളുടെ ഇടയില്‍ വളര്‍ന്ന് വരുന്ന മയക്ക് മരുന്ന് ഉപയോഗം, മൊബൈല്‍ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളില്‍ സി.ഐ.ബിജോയ്, എസ്.ഐ.സുബിന്ത് എന്നിവര്‍ ക്ലാസ്സെടുത്തു.

Advertisement