Friday, June 6, 2025
25.8 C
Irinjālakuda

കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യയ്ക്ക് വന്‍ ഭക്തജനതിരക്ക്

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും.് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. നാളെ രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും.

Hot this week

പരിസ്ഥിതി ദിനം ആഘോഷിച്ചു

ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന്...

ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

31.05.2025 തിയ്യതി 13.00 മണിക്കും 14.00 മണിക്കും ഇടയിലുള്ള സമയത്ത് തൃപ്രയാർ...

പരിസ്ഥിതി ദിനാഘോഷം നടന്നു

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി ആനന്ദപുരം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

Topics

നിര്യാതയായി

മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിലംങ്കുന്ന് അരിത്തോട്ടത്ത് വീട്ടിൽ പരേതനായ ഈച്ചരൻ...

അറിയിപ്പ്‌

04.06.2025 തൃശ്ശൂർ കാട്ടൂർ അമ്മയെയും മകളെയും കൊലപ്പെടുത്തി എന്ന് സംശയിക്കപ്പെടുന്ന കേസിൽ...

നഗരസഭാ റോഡുകളുടെ

മരാമത്തു പണികൾഎത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തം :മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img