കേരളപ്പിറവി ദിനത്തില്‍ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം പരിപാടി ആരംഭിച്ചു

166

ഇരിങ്ങാലക്കുട:കേരളപ്പിറവി ദിനത്തില്‍ ഫേസ്ബുക് കൂട്ടായ്മയായ MyIJK യുടെ രണ്ടാമത്തെ ഫ്‌ലാഗ് ഷിപ്പ് പ്രോഗ്രാം ആയ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം  പരിപാടി ആരംഭിച്ചു.ഇരിങ്ങാലക്കുട എസ്. ഐ  കെ എസ് സുബിന്ദ് പ്ലോഗ്ഗിങ് പ്രതിജ്ഞ ചൊല്ലി തരികയും പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. MyIJK കൂട്ടായ്മയിലൂടെ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയരുത് എന്ന സന്ദേശം കൂടുതല്‍ പേരില്‍ എത്താന്‍ MyIJK കൂട്ടായ്മക്ക് ആകട്ടെ എന്ന് അദ്ദേ ഹം ആശംസിച്ചു.MyIJK പ്രസിഡന്റ്  ഹരിനാഥ് സ്വാഗതം ആശംസിച്ചു.ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ നാഷണല്‍ സ്‌കൂള്‍ എന്‍. എസ്. എസ് വിദ്യാര്‍ഥികളും പ്ലോഗിങ്ങില്‍ പങ്കെടുത്തു.ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എല്ലാം ഒരുമിച്ചു ഞവരിക്കുളത്തിന് മുന്നില്‍ നിന്നും മുന്‍സിപ്പാലിറ്റിക്ക് കൈമാറി.

 

Advertisement