അഖിലകേരള പുലയോദ്ധാരണസഭ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

84

ഇരിങ്ങാലക്കുട : വാളയാറില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലകേരള പുലയോദ്ധാരണസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുലയോദ്ധാരണസഭ സംസ്ഥാന പ്രസിഡണ്ട് ടി. പി സര്‍വന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിബി കണ്ണദാസ് അധ്യക്ഷത വഹിച്ചു. എ.എ ബിനേഷ് കുമാര്‍, സിന്ധു വേണു , രാഹുല്‍ ,എ കെ ചന്ദ്രന്‍, ഷീബ സുകുമാരന്‍,സുന്ദരന്‍ കെ. കെ , തങ്കമണി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement