ലഹരി വിരുദ്ധ കൂട്ടയോട്ടം

117

അവിട്ടത്തൂര്‍ : ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അവിട്ടത്തൂര്‍ പ്രോഗ്രസ്സീവ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ 2019 നവം.1 വെള്ളിയാഴ്ച കേരള പിറവി ദിനത്തില്‍ രാവിലെ 6.30ന് ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതല്‍ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയം വരെ ‘ലഹരി വിരുദ്ധ കൂട്ടയോട്ടം’ നടത്തുന്നു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്.

 

Advertisement