കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഭരണകക്ഷിയുടെ അവിശ്വാസം

174

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുവാത്തിനെതിരെ 13 അംഗ ഭരണസമിതിയിലെ 11 പേരും അവിശ്വാസത്തിന് ഒപ്പിട്ട നോട്ടീസ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. നിലവിലെ ഭരണസമിതി അധികാരമേറ്റ് രണ്ട് മാസങ്ങള്‍ക്കുളളില്‍ തന്നെ പ്രസിഡന്റിനെതിരെ രസക്കേട് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. ബാങ്ക് ഡയറക്ടര്‍മാരുമായി യാതൊരു വിധത്തിലും യോജിച്ച് പോകുന്നില്ല എന്നതാണ് പരാതി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കിന്റെ ദീര്‍ഘകാലം പ്രസിഡണ്ടായിരുന്ന വര്‍ഗീസ് പുത്തനങ്ങാടിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയത് രാജലക്ഷ്മി കുറുമാത്ത് ആയിരുന്നു എന്നും പറയപ്പെടുന്നു.

Advertisement