കാട്ടൂര്‍ : കാട്ടൂര്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28-ാം തിയ്യതി മുതല്‍ ഉച്ചക്ക് 2 മണി മുതല്‍ 8 മണിവരെ ഒ.പി. സമയം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഡോക്ടറെ നിയമിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ ഒ.പി.സൗകര്യമുള്ള ആശുപത്രിയായി കാട്ടൂര്‍ സി.എച്ച്.സി മാറുന്നു. പുതുതായി ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ നടപ്പിലാക്കാനും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് ശ്രമിക്കുന്നുണ്ട്. പുതിയതായി വന്ന ഡോ.ഇന്നിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍, ആരോഗ്യ സ്റ്റാന്റിംങ് ചെയര്‍പേഴ്‌സണ്‍ വനജ ജയന്‍, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ദീന്‍ വലിയകത്ത്, ബ്ലോക്ക് പഞ്ചയാത്തംഗം അംബുജ രാജന്‍ സൂപ്രണ്ട് ഡോ.ഷാജി, ഡോ.മൃണാള്‍, ഡോ.ടീന, എച്ച്.എം.സി.അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കാട്ടൂര്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പുതിയ ഡോക്ടറെ നിയമിച്ചു
Advertisement