ഇരിങ്ങാലക്കുട ജയില്‍ ക്ഷേമദിനാഘോഷം നടത്തി

132

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെയും, ജയില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയില്‍ ക്ഷേമദിനാഘോഷം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി മുന്‍ എം.പി.യും, പ്രശസ്ത സിനിമ താരവുമായ ഇന്നസെന്റ് വിശിഷ്ടാതിഥിയായിരുന്നു. യോഗത്തില്‍ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം സ്വാഗതവും അസി.സൂപ്രണ്ട് കെ.എം.ആരിഫ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍, ജീസ്സ് ഫ്രട്ടേര്‍ണിറ്റി മേഖല ഡയറക്ടര്‍ ഫാ.ജോയ് തറക്കല്‍, വാര്‍ഡ്് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, സി.വിജയ സി.എച്ച്.എഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ജീസ്സ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും, തൃശ്ശൂര്‍ രാസലയ കമ്മ്യൂണിക്കേഷന്റെ കലാവിരുന്നും ഉണ്ടായിരുന്നു. തുടര്‍ന്ന് ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവധ മത്സര വിജയികള്‍ക്ക് സമ്മാനദാന ചടങ്ങും , സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Advertisement