സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു

83

ഇരിങ്ങാലക്കുട: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി എടക്കുളം എസ്.എന്‍.ജി. എസ്.എസ്.യു.പി.സ്‌കൂളിലും . തിരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞങ്ങളും അവയ്ക്കുള്ള തീറ്റയും മരുന്നുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അദ്ധ്യക്ഷയായി. വെറ്ററിനറി സര്‍ജന്‍ ഡോ.ശിവദാസ് പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കവിത സുരേഷ്, മിനി ശിവദാസന്‍, ഈനാശുപല്ലിശ്ശേരി, പഞ്ചായത്തംഗം ഷീല ബാബുരാജ്, സ്‌കൂള്‍ പ്രധാന അധ്യാപിക ദീപ ആന്റണി എന്നിവര്‍ സംസാരിച്ചു.

 

Advertisement