പുല്ലൂര്‍ നാടകരാവ് 2019 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

123

പുല്ലൂര്‍ : പുല്ലൂര്‍ നാടകരാവ് 2019 ന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു. ബൈജുപ്രകാശം പ്രസ്സ്, കെ.എസ്.പ്രകാശന്‍, വിന്‍സെന്റ് പാറാശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ഷാജു തെക്കൂട്ട്, ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ വര്‍ഗ്ഗീസ്, പി.എന്‍.തങ്കം എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 24 മുതല്‍ 30 വരെയാണ് നാടകരാവ് നടക്കുന്നത്.

Advertisement