ഇരിങ്ങാക്കുട : ഇരിങ്ങാക്കുട നടനകൈരളിയില്‍ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിക്കു ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീര ഗോകുല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിഖ്യാത നര്‍ത്തകരായ സൂരജ് സുബ്രഹ്മണ്യം (മലേഷ്യ), പ്രതിഭ രാമസ്വാമി, മഞ്ജുള സുബ്രഹ്മണ്യ, മേഘന റാവു, അമീന ഷാനവാസ്, ലക്ഷ്മി മേനോന്‍ തുടങ്ങി പതിനാറ് നര്‍ത്തകര്‍ ശില്‍പ്പശാലയില്‍ പഠിതാക്കളായി എത്തിക്കഴിഞ്ഞു. ഒക്‌ടോബര്‍ 26 ന് വൈകുരേം 4 മണിക്ക് ഇവരുടെ അഭിനയപ്രകടനങ്ങള്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കും. വിശ്വ ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലിയായിട്ടാണ് ശില്‍പ്പശാല സമര്‍പ്പിച്ചിരിക്കുത്.
Advertisement