വിശുദ്ധ എവുപ്രാസ്യയുടെ 142-ാംജന്മദിനാഘോഷം കാട്ടൂരില്‍

249

ഇരിഞ്ഞാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ ജന്മദിനം ഇന്ന് (17/10/2019) ആഘോഷിക്കുന്നു. 1877 ഒക്‌ടോബര്‍ 17 ന് ജനിച്ച വിശുദ്ധയുടെ 142-ാം ജനന തിരുനാളാണിത് . ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് റവ.ഫാ.ഡേവീസ് പുലിക്കോട്ടില്‍ (റെക്ടര്‍, എവുപ്രാസ്യ പില്‍ഗ്രിം സെന്റര്‍, ഒല്ലൂര്‍ ) തിരുനാള്‍ കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും. വിശുദ്ധകുര്‍ബാനക്ക് ശേഷം വിശുദ്ധയുടെ ജ്ഞാനസ്‌നാനം കൊണ്ട് അനുഗ്രഹീതമായ എടത്തിരുത്തി കര്‍മ്മലനാഥ ഫോറോന പള്ളിയിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും. വിശുദ്ധയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ചാലിച്ച് ചേര്‍ത്ത് ഒരുക്കിയ മ്യൂസിയം വിശുദ്ധയുടെ നേര്‍കാഴ്ചയായി ജന്മഗ്യഹത്തില്‍ നിലകൊള്ളുന്നു.

Advertisement